മുരളീധരൻ ആക്ഷേപിക്കുന്നതിൽ അദ്ഭുതമില്ല: മന്ത്രി ശിവൻകുട്ടി

Tuesday 06 May 2025 1:34 AM IST

തിരുവനന്തപുരം: പിതാവായ കെ. കരുണാകരനോട് മോശം വാക്കുകളുപയോഗിച്ച കെ. മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അദ്ഭുതമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മുരളീധരനെക്കുറിച്ച് നന്നായി അറിയുന്നത് കോൺഗ്രസ് നേതാക്കൾക്ക് തന്നെയാണ്. രാജ്‌മോഹൻ ഉണ്ണിത്താനെപ്പോലുള്ളവരോട് ചോദിച്ചാലറിയാം കെ. മുരളീധരൻ ആരാണെന്ന്. വിഴിഞ്ഞം ജനങ്ങളുടെയാകെ പദ്ധതിയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് പദ്ധതി യാഥാർത്ഥ്യമായത്. അതിന്റെ കൊതിക്കെറുവാണ് കോൺഗ്രസ് നേതാക്കൾക്ക് ഇതൊക്കെ ജനം തിരിച്ചറിഞ്ഞെന്നും വി. ശിവൻകുട്ടി പറഞ്ഞു.