വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 

Tuesday 06 May 2025 1:21 AM IST
വെങ്ങല്ലൂരിൽ ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടം

തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പുംപടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.കോഴിക്കോട് നിന്നുംമേലുകാവിലേക്ക് വന്ന ട്രാവലറും, തൊടുപുഴയിൽ നിന്നും തൃശ്ശൂരിലേക്ക് പഴങ്ങളുമായിപോയ പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ ചില്ലും, വാഹന ഭാഗങ്ങളും ഓയിലുംറോഡിൽ വീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ അഗ്നി രക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്ത് അവശിഷ്ടങ്ങൾറോഡിൽ നിന്നും നീക്കം ചെയ്തു. കൂടുതൽ സുരക്ഷയ്ക്കായിറോഡിൽ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.