കൈക്കൂലിക്കേസ്: സ്വപ്ന വിജിലൻസ് കസ്റ്റഡിയിൽ
Tuesday 06 May 2025 1:57 AM IST
കൊച്ചി: നടുറോഡിൽവച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ, കൊച്ചി കോർപ്പറേഷൻ ബിൽഡിംഗ് ഇൻസ്പെക്ടർ എ. സ്വപ്ന വിജിലൻസ് കസ്റ്റഡിയിൽ. മൂവാറ്റുപുഴ വിജിലൻസ് കോടതി എട്ട് വരെയാണ് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങി. സ്വപ്നയുമായി അടുപ്പം പുലർത്തിയിരുന്നവരെയും സഹപ്രവർത്തകരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇവരുടെ ഫോൺകോളുകൾ, ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, തൃശൂരിലും കൊച്ചിയിലുമുള്ള വീട്, സ്ഥലം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിയായ സ്വപ്ന വിജിലൻസിന്റെ പിടിയിലായത്.