പട്ടിക്കൂട്ടിലൊളിപ്പിച്ച 140 കുപ്പി വിദേശ മദ്യം പിടികൂടി
പത്തനാപുരം : പട്ടാഴിയിൽ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച് അനധികൃത മദ്യ വില്പന നടത്തിയ പട്ടാഴിവില്ലേജിൽ കോളുർ മുക്ക് ദേശത്തു ബിനു വിലാസത്തിൽ ഭദ്രൻ പിള്ളയെ (45) പത്തനാപുരം എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു .
പട്ടാഴിയിൽ ബാറിന് സമാനമായ സജ്ജീകരണങ്ങളോടെ അനധികൃത മദ്യവില്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ ഭദ്രൻ പിള്ളയുടെ വീടിന് സമീപത്തെ പട്ടിക്കൂട്ടിൽ ചാക്കിലൊളിപ്പിച്ച നിലയിൽ വിവിധ കമ്പിനികളുടെ വ്യത്യസ്ത അളവിലുള്ള 140 കുപ്പി വിദേശ മദ്യ ശേഖരം കണ്ടെടുക്കുകയായിരുന്നു. മുൻ അബ്കാരി കേസ് പ്രതിയായ ഭദ്രൻ പിള്ള ജയിൽ മോചിതനായിട്ട് ഒരാഴ്ച്ച ആയതേയുള്ളു.
പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ആർ.ജയചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ സജി ജോൺ സിവിൽ എക്സൈസ് ഓഫിസർമാരായ സി.അനിൽകുമാർ , അരുൺകുമാർ , നിതിൻ രാജ് എന്നിവരുണ്ടായിരുന്നു .
കൂടുതൽ നടപടികൾക്കായി പ്രതി ഭദ്രൻ പിള്ളയെ പത്തനാപുരം എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി .