കെ.എസ്.ആര്‍.ടി.സി ഗതാഗത ക്രമീകരണം

Tuesday 06 May 2025 12:33 AM IST

തൃശൂർ: തൃശൂരിന്റെ കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കിഴക്കേ കോട്ടയിൽ തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തണം. തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, കൊക്കാലൈ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്. ഈ ബസുകൾ തിരികെ മാതൃഭൂമി ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജംഗ്ഷൻ വഴി പുതിയ റോഡിലൂടെ വലതു ഭാഗത്തേക്ക് ഒല്ലൂർ, പാലിയേക്കര ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ് ദിവാൻജിമൂല വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകണം. ഗതാഗത സാഹചര്യങ്ങൾക്കനുസരിച്ചുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

പൂ​ങ്കു​ന്ന​ത്ത് ​നി​റു​ത്തു​ന്ന​ ​ട്രെ​യി​നു​കൾ

തൃ​ശൂ​ർ​:​ ​പൂ​ര​ത്തി​ന് ​എ​റ​ണാ​കു​ളം​ ​-​ ​ക​ണ്ണൂ​ർ​ ​ഇ​ന്റ​ർ​സി​റ്റി,​ ​ക​ണ്ണൂ​ർ​ ​-​ ​ആ​ല​പ്പു​ഴ​ ​എ​ക്‌​സി​ക്യു​ട്ടീ​വ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​ഷൊ​ർ​ണൂ​ർ​ ​വേ​ണാ​ട്,​ ​തൂ​ത്തു​ക്കു​ടി​ ​-​ ​പാ​ല​ക്കാ​ട് ​പാ​ല​രു​വി​ ​എ​ന്നീ​ ​എ​ക്‌​സ്പ്ര​സ് ​ട്രെ​യി​നു​ക​ൾ​ ​ഇ​ന്നും​ ​നാ​ളെ​യും​ ​ഇ​രു​ദി​ശ​ക​ളി​ലും​ ​പൂ​ങ്കു​ന്ന​ത്ത് ​നി​റു​ത്തും.​ ​അ​നാ​വ​ശ്യ​ ​തി​ര​ക്കും​ ​സ​മ​യ​ന​ഷ്ട​വും​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​യാ​ത്രി​ക​ർ​ ​'​യു.​ടി.​എ​സ് ​ഓ​ൺ​ ​മൊ​ബൈ​ൽ​'​ ​ആ​പ്പ് ​സൗ​ക​ര്യം​ ​ടി​ക്ക​റ്റെ​ടു​ക്കാ​ൻ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

പൂ​ര​പ്പ​റ​മ്പി​ൽ​ ​കു​ടി​വെ​ള്ളം​ ​ത​യ്യാർ

തൃ​ശൂ​ർ​:​ ​വേ​ന​ൽ​ച്ചൂ​ടി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​പൂ​ര​പ്രേ​മി​ക​ൾ​ക്കാ​യി​ ​കു​ടി​വെ​ള്ളം​ ​ത​യ്യാ​ർ.​ ​വ​ട​ക്കു​ന്നാ​ഥ​ ​സേ​വ​ന​ ​സ​മി​തി​യാ​ണ് ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പ​ടി​ഞ്ഞാ​റെ​ ​ന​ട​യി​ൽ​ ​ചു​ക്കു​കാ​പ്പി​യും​ ​കു​ടി​വെ​ള്ള​വും​ ​മോ​രും​വെ​ള്ള​വു​മെ​ല്ലാം​ ​ഒ​രു​ക്കു​ന്ന​ത്.​ ​സ​മി​തി​യു​ടെ​ ​കു​ടി​വെ​ള്ള​ ​കൗ​ണ്ട​റി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ജ​ൻ,​ ​ഡോ.​ ​ആ​ർ.​ബി​ന്ദു​ ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളാ​യി.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​ര​വീ​ന്ദ്ര​നാ​ഥ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​കെ.​ഷാ​ജ​ൻ,​ ​കൊ​ച്ചി​ൻ​ ​ബോ​ർ​ഡ് ​ഭ​ര​ണ​സ​മി​തി​ ​അം​ഗം​ ​അ​ഡ്വ.​ ​അ​ജ​യ​ൻ,​ ​ദേ​വ​സ്വം​ ​മാ​നേ​ജ​ർ​ ​ര​മാ​ദേ​വി,​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​മ​നോ​ജ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​ ​പ​തി​നാ​യി​രം​ ​ലി​റ്റ​ർ​ ​ചു​ക്കു​കാ​പ്പി​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ഇ​ന്ന് ​രാ​വി​ലെ​ ​മു​ത​ൽ​ ​ഉ​പ​ചാ​രം​ ​ചൊ​ല്ലി​പ്പി​രി​യു​ന്ന​ത് ​വ​രെ​ ​കു​ടി​വെ​ള്ള​ ​വി​ത​ര​ണ​വും​ ​മോ​രും​വെ​ള്ളം​ ​വി​ത​ര​ണ​വു​മു​ണ്ടാ​കും.​ ​സേ​വ​ന​ ​സ​മി​തി​ക്ക് ​വേ​ണ്ടി​ ​കു​ടി​വെ​ള്ള​വും​ ​മോ​രും​വെ​ള്ള​വും​ ​ചു​ക്കു​കാ​പ്പി​യും​ ​എ​ല്ലാം​ ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്യു​ന്ന​ത് ​എ​ലൈ​റ്റ് ​വി​ജ​യ​കു​മാ​റാ​ണ്.

ശു​ചീ​ക​ര​ണ​ത്തി​ന് 11​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങൾ

തൃ​ശൂ​ർ​:​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് 11​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​പൂ​രം​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഫ്‌​ളാ​ഗ് ​ഒ​ഫ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ങ്ക​ണ​ത്തി​ൽ​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​നി​ർ​വ​ഹി​ച്ചു.​ ​പൂ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​മാ​സ​മാ​യി​ ​ഇ​ട​ത​ട​വി​ല്ലാ​ത്ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കി​ ​വ​രി​ക​യാ​ണ്.​ ​ഇ​തി​ൽ​ ​പ്ര​ധാ​നം​ ​റോ​ഡു​ക​ളു​ടെ​ ​ശോ​ച​നീ​യാ​വ​സ്ഥ​ ​പ​രി​ഹ​രി​ക്കു​ക,​ ​തെ​രു​വ് ​വി​ള​ക്കു​ക​ളു​ടെ​ ​പ​രി​പാ​ല​നം​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ക,​ ​ശു​ചീ​ക​ര​ണം​ ​പൂ​ർ​ണ​മാ​യും​ ​ന​ട​ത്തു​ക,​ ​കാ​ണി​ക​ൾ​ക്ക് ​ദാ​ഹ​ശ​മ​നി​ക്കാ​യി​ ​മോ​രും​ ​കു​ടി​വെ​ള്ള​വും​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ക​ ​തു​ട​ങ്ങി​യ​വ​യാ​ണ്.