ഭീകരരുടെ ഒളിത്താവളം തകർത്ത് സേന, സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

Tuesday 06 May 2025 1:18 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. സംഭവസ്ഥലത്ത് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന അഞ്ച് ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകൾ, ബൈനോക്കുലറുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.

പൂഞ്ചിലെ സുരാൻകോട്ടിൽ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരുടെ ഒളിത്താവളം ഇന്നലെ തകർത്തത്.

കാശ്മീർ ഐ.ജി വി.കെ. ബിർദി വിളിച്ചുചേർത്ത സംയുക്ത സുരക്ഷാ അവലോകന യോഗം നടന്ന് തൊട്ടുപിറ്റേന്നാണ് നടപടി. പൊലീസ്, സൈന്യം, ഇന്റലിജൻസ് ഏജൻസികൾ, സി.എ.പി.എഫ് തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതിനിടെ പഹൽഗാമിൽ അക്രമം നടത്തിയ ഭീകരർക്കായി 15-ാംദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖലയിലാണ് തെരച്ചിൽ. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാൻ നിരന്തരം വെടിനിറുത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്.

കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ സെക്ടറുകളിലാണ് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ഇന്നലെ വെടിവയ്പ്പ് നടത്തിയത്. ഇത് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചുവെന്ന് അധികൃതർ പറഞ്ഞു.

54 റൂട്ടുകൾ കേന്ദ്രീകരിച്ച്

പഹൽഗാമിൽ 26 പേരെ വെടിവച്ചുകൊലപ്പെടുത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സേന ശക്തമാക്കി. ഭീകരാക്രമണം നടന്ന ബൈസാരൻ താഴ്‌വരയിൽ നിന്ന് ആരംഭിക്കുന്ന 54 റൂട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിലവിൽ തെരച്ചിൽ നടക്കുന്നതെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. ഈ വഴികളിൽ ചിലത് ഇടതൂർന്ന വനങ്ങളിലേക്കും പർവതങ്ങളിലേക്കും പോകുന്നവയാണ്. മറ്റുള്ളവ കാശ്മീരിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതും.

നടപടികൾ കടുപ്പിച്ച് കാശ്മീർ പൊലീസ്

ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കാശ്മീർ പൊലീസ്. 2,800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കാശ്മീർ ഐ.ജി വി.കെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി.എസ്.എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ട്. നിർണായക മേഖലകളിലും സുരക്ഷാ വിന്യാസം ശക്തമാക്കി. ജനങ്ങളുമായി സഹകരിച്ചാണ് കൂടുതൽ നടപടികൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീ​ക​ര​രെ​ ​സ​ഹാ​യി​ച്ചു​;​ ​യു​വാ​വ് ന​ദി​യി​ൽ​ ​ചാ​ടി​ ​മ​രി​ച്ചു

ജ​മ്മു​ ​കാ​ശ്മീ​രി​ൽ​ ​ഭീ​ക​ര​‌​ർ​ക്ക് ​ഭ​ക്ഷ​ണ​വും​ ​മ​റ്റ് ​സ​ഹാ​യ​ങ്ങ​ളും​ ​ന​ൽ​കി​യ​ ​യു​വാ​വ് ​സു​ര​ക്ഷാ​സേ​ന​യു​ടെ​ ​പി​ടി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​ന​ദി​യി​ൽ​ ​വീ​ണ് ​മ​രി​ച്ചു.​ ​ഇം​തി​യാ​സ് ​അ​ഹ​മ്മ​ദ് ​മാ​ഗ്രേ​യ് ​(23​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​യാ​ൾ​ ​ല​ഷ്‌​ക​റെ​ ​ത​യ്ബ​ ​സം​ഘാം​ഗ​മാ​ണെ​ന്ന​ ​റി​പ്പോ​ർ​ട്ടു​മു​ണ്ട്.

പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​ശ​നി​യാ​ഴ്ച​യാ​ണ് ​ജ​മ്മു​ ​കാ​ശ്മീ​ർ​ ​പൊ​ലീ​സ് ​ഇം​തി​യാ​സി​നെ​ ​ചോ​ദ്യം​ചെ​യ്യാ​ൻ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​കു​ൽ​ഗാ​മി​ലെ​ ​ടം​ഗ്മാ​ർ​ഗി​ലെ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​ഒ​ളി​ച്ചി​രു​ന്ന​ ​ഭീ​ക​ര​ർ​ക്ക് ​ഭ​ക്ഷ​ണ​വും​ ​മ​റ്റ് ​വ​സ്തു​ക്ക​ളും​ ​എ​ത്തി​ച്ച് ​ന​ൽ​കി​യെ​ന്ന് ​ഇം​തി​യാ​സ് ​സ​മ്മ​തി​ച്ചി​രു​ന്നു.​ ​ഭീ​ക​ര​വാ​ദി​ക​ളു​ടെ​ ​ഒ​ളി​യി​ടം​ ​അ​റി​യാ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ഞാ​യ​റാ​ഴ്ച,​ ​സു​ര​ക്ഷാ​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​വി​ടേ​ക്കു​ള്ള​ ​വ​ഴി​കാ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ഝ​ലം​ ​ന​ദി​യു​ടെ​ ​പോ​ഷ​ക​ന​ദി​യാ​യ​ ​വേ​ഷ്‌​വ​യി​ൽ​ ​ചാ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ഇം​തി​യാ​സ് ​ശ്ര​മി​ച്ച​ത്.​ ​ശ​ക്ത​മാ​യ​ ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ ​ഇം​തി​യാ​സി​ന്റെ​ ​മൃ​ത​ദേ​ഹം​ ​അ​ദ്ബാ​ൽ​ ​നീ​ർ​ച്ചാ​ലി​ൽ​ ​നി​ന്നാ​ണ് ​പൊ​ലീ​സ് ​വീ​ണ്ടെ​ടു​ത്ത​ത്. ഇം​തി​യാ​സ് ​ന​ദി​യി​ലേ​ക്ക് ​ചാ​ടു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സു​ര​ക്ഷാ​സേ​ന​യു​ടെ​ ​ഡ്രോ​ണി​ൽ​ ​പ​തി​ഞ്ഞി​രു​ന്നു.​ ​ഇ​ത് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യ​തോ​ടെ​ ​ഇം​തി​യാ​സ് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് ​മ​രി​ച്ച​തെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​കു​ടും​ബ​വും​ ​രം​ഗ​ത്തെ​ത്തി.​ ​പി.​ഡി.​പി​ ​നേ​താ​വ് ​മെ​ഹ്ബൂ​ബ​ ​മു​ഫ്തി​യും​ ​സം​ഭ​വ​ത്തി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ആ​രോ​പി​ച്ച് ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.