കോംബാറ്റ് ഫയറിംഗ് നടത്തി ഡി.ആർ.ഡി.ഒയും നാവിക സേനയും

Tuesday 06 May 2025 1:20 AM IST

ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായിരിക്കുന്ന സാഹചര്യത്തിൽ കടലിൽ കോംബാറ്റ് ഫയറിമഗ് നടത്തി ഡി.ആർ.ഡി.ഒയും നാവിക സേനയും. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്. കടലിലെ പ്രതിരോധത്തിന് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ശത്രുരാജ്യങ്ങളിൽ നിന്ന് മുങ്ങികപ്പലുകൾ ഉൾപ്പെടെ രാജ്യപരിധിയിലേക്ക് കടക്കുന്നത് തടയുന്നതിന് ഗ്രൗണ്ട് മൈൻ പ്രയോജനപ്പെടും. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിന് പുതിയ പരീക്ഷണം കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. നിയന്ത്രിത സ്‌ഫോടനമാണ് മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈൻ ഉപയോഗിച്ച് നടത്തിയതെന്നാണ് വിവരം. തദ്ദേശീയമായി മൈൻ വികസിപ്പിച്ചെടുത്ത ഡി.ആർ.ഡി.ഒയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.