അതിർത്തി കടന്ന പാക് പൗരനെ അറസ്റ്റ് ചെയ്തു

Tuesday 06 May 2025 1:26 AM IST

ന്യൂഡൽഹി: പഞ്ചാബിലെ ഗുരുദാസ്പൂരിൽ അനധികൃതമായി രാജ്യാന്തര അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പാകിസ്ഥാൻ സ്വദേശിയായ ഹുസ്നൈൻ (24) അറസ്റ്റിൽ. ഇയാളിൽ‌ നിന്നും പാക്കിസ്ഥാന്റെ ദേശീയ തിരിച്ചറിയൽ കാർഡ് പഞ്ചാബ് പൊലീസ് പിടിച്ചെടുത്തു. ഞയറാഴ്ച രാത്രിയാണ് ഹുസ്നൈൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. 40 രൂപ വിലമതിക്കുന്ന പാക്കിസ്ഥാൻ കറൻസിയും ഹുസ്നൈന്റെ കൈവശമുണ്ടായിരുന്നു. ഇയാൾ മാനസികരോഗിയാണെന്നും രാജ്യാന്തര അതിർത്തിക്ക് സമീപം അലഞ്ഞുനടക്കുകയായിരുന്നുവെന്നും പഞ്ചാബ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതുവരെ ഒരു തീവ്രവാദ ബന്ധവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.