കുട്ടികളുടെ നാടക പരിശിലന കളരി
Tuesday 06 May 2025 1:39 AM IST
കുമരകം : ഇപ്റ്റ ജില്ലാ കമ്മറ്റിയുടെയും, കുമരകം ശ്രീനാരായണ കൾച്ചറൽ& ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമരകം ശ്രീകുമാരമംഗലം സ്കൂളിൽ വച്ച് ഇന്നും നാളെയും കുട്ടികളുടെ നാടക പരിശീലന കളരി സംഘടിപ്പിക്കുന്നു. ലിറ്റിൽ ഇപ്റ്റയുടെ കളിക്കൂട്ടം പരിപാടിയുടെ ഭാഗമായി നടക്കുന്ന നാടക പരിശീലന കളരിക്ക് പ്രശസ്ത നാടക പരിശീലകനും സ്ക്കൂൾ ഓഫ് ഡ്രാമ ഡയറക്ടറും ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോസഫ് ആന്റണി നേതൃത്വം നൽകും. ഇന്ന് രാവിലെ 9 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശ്, സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുക്കും. ഫോൺ: 9745074708, 8921669045.