സർഗക്ഷേത്ര നാടകോത്സവത്തിന് തുടക്കമായി
ചങ്ങനാശേരി:സർഗക്ഷേത്ര ഇടിമണ്ണിക്കൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരം യവനിക സീസൺ ഫോർ ആരംഭിച്ചു. സർഗ ക്ഷേത്ര അങ്കണത്തിലെ വെങ്ങാന്തറ വി.സി ജോൺ നഗറിൽ തയ്യാറാക്കിയ പന്തലിൽ കേരളത്തിലെ നാടക സമിതികളുടെ നാടകങ്ങൾ ആരംഭിച്ചു. ഫൈൻ ആർട് സൊസൈറ്റി അംഗങ്ങൾക്കും, പുതുതായി അംഗത്വം സ്വീകരിക്കുന്നവർക്കും, പ്രവേശന പാസ്സ്വാ ങ്ങുന്നവർക്കും നാടകോത്സവത്തിൽ പങ്കെടുക്കാം. സർഗക്ഷേത്രകൾച്ചറൽ, ചാരിറ്റബിൾ, അക്കാദമിക്, മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ഭവന രഹിതയായ വിധവയ്ക്ക് വീട് നിർമ്മിച്ചു നൽകുന്ന സ്വർഗ്ഗ ഭവനം പദ്ധതിയും നാടകോത്സവത്തിന്റെ ഭാഗമായി നടന്നു. ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, കോട്ടയം രമേശ് എന്നിവർ ചേർന്ന് നാടകോത്സവം ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര രക്ഷാധികാരി ഫാ.തോമസ്കല്ലുകളം അദ്ധ്യക്ഷത വഹിച്ചു. സർഗ ക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം, സണ്ണി ഇടിമണ്ണിക്കൽ, ഫൈൻ ആർട് സ്സൊസൈറ്റി ചെയർമാൻ ജോർജ് വർക്കി, സർഗക്ഷേത്ര കൺവീനർ ജിജി കോട്ടപ്പുറം, ജോൺ പാലത്തിങ്കൽ, ജോസ് ജോസഫ് നടുവിലേഴം, എം.എ ആന്റണി, ബ്രദർ ജോബി കുട്ടമ്പേരൂർ, വർഗീസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന നാടകം അവതരിപ്പിച്ചു.