കർഷകരുടെ സമര പ്രഖ്യാപന സമ്മേളനം 

Tuesday 06 May 2025 1:41 AM IST

ചങ്ങനാശേരി: നെല്ല് സംഭരിച്ചിട്ടും പി.ആർ.എസ് ബാങ്കിൽ എടുക്കാത്ത കർഷകരുടെയും ബാങ്കിൽ കൊടുത്തിട്ട് പ്രോസസ്സ് ചെയ്യാതെ വച്ചിരിക്കുന്ന കർഷകരുടെയും സമര പ്രഖ്യാപന സമ്മേളനം നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കും. ഇന്ന് വൈകുന്നേരം 5ന് ചങ്ങനാശേരി കെ.എസ്.ആർ.റ്റി.സിക്ക് സമീപമുള്ള അർകാലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സമ്മേളനം നടക്കും. സമിതി രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്യും. നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിക്കും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ നെൽ കർഷകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സമര സമിതി ചെയർമാൻ സന്തോഷ് പറമ്പിശ്ശേരി അറിയിച്ചു.