വ്യാപാരി കുടുംബ സുരക്ഷ പദ്ധതി
Tuesday 06 May 2025 1:45 AM IST
ചങ്ങനാശേരി: കോട്ടയം ജില്ലാ വ്യാപാരി ക്ഷേമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ നിന്ന് മരണമടഞ്ഞ ചങ്ങനാശേരിയിലെ വ്യാപാരി കുരിശുങ്കൽപറമ്പിൽ ഷാജി സെബാസ്റ്റ്യന്റെ കുടുംബത്തിന് പദ്ധതിയിൽ നിന്ന് 5 ലക്ഷത്തി നല്പത്തിരണ്ടായിരം രൂപാ വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് വൈ.എം.സി.എ ഹാളിൽ ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന യോഗം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.