അതിഥി അദ്ധ്യാപക ഒഴിവ്
Tuesday 06 May 2025 1:46 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ 2025-26 വർഷത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളിറ്റിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ ഉയർന്ന മാർക്കുള്ളവരെയും പരഗണിക്കും. അപേക്ഷകർ എറണാകുളം കൊളീജിയറ്റ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം. മെയ് 17നകം www.dbct.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.