സുരഭി കെട്ടിടം ശിലാസ്ഥാപനം
Wednesday 07 May 2025 12:25 AM IST
മുക്കൂട്ടുതറ : മുട്ടപ്പള്ളി സുരഭിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനംഎരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ നിർവഹിച്ചു. തുടർന്ന് സുരഭി ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാലോത്സവം 2025 ന്റെ ഉദ്ഘാടനവും നടന്നു. ബാലജനസഖ്യം മുഖ്യസഹകാരി എ.ജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കലാസമിതി പ്രസിഡന്റ് എം.കെ അജയ്കുമാർ, രതീഷ് രാജൻ, അയന രാജഗോപാൽ, വാർഡ് മെമ്പർമാരായ മറിയാമ്മ മാത്തുക്കുട്ടി, പ്രകാശ് പള്ളിക്കൂടം, ജോയിന്റ് സെക്രട്ടറി സി.കെ രവീന്ദ്രൻ, പി.ടി സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കെ.പി ഷലിൻകുമാർ സ്വാഗതവും , ഷിനുക്കുട്ടൻ നന്ദിയും പറഞ്ഞു.