ജാതിസെൻസസ് സ്വാഗതാർഹം

Wednesday 07 May 2025 12:28 AM IST

വാഴൂർ : ജാതിസെൻസസ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണന്ന് കേരള വെളുത്തേടത്ത് നായർ സമാജം സംസ്ഥാന പ്രസിഡന്റ് ടി.ജി.ഗോപാലകൃഷ്ണൻ നായർ പറഞ്ഞു. വാഴൂർ ശാഖാ വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഇ.എസ്.രാധാകൃഷ്ണൻ നായർ, ഓഡിറ്റർ പി.വിനോദ്കുമാർ, ടി.എൻ.മുരളീധരൻ നായർ, ഇ.എസ്.ഹരികുമാർ, ലാലി പ്രകാശ്, ഉഷാ ജയലാൽ, എം.എൻ.പ്രകാശ്, പി.ജി.രാമചന്ദ്രൻ നായർ,ബി.ഷാജി, വി.കെ.കണ്ണൻ, സുമേഷ്ചന്ദ്രൻ, എ.വി.സുരേഷ്ബാബു, സി.സി.രാജൻലാൽ തുടങ്ങിയവർ സംസാരിച്ചു.