കള്ള് ഷാപ്പുകൾ ഉടൻ തുറക്കണം

Wednesday 07 May 2025 12:38 AM IST

വൈക്കം: തലയോലപ്പറമ്പ് ഒന്നാം ഗ്രൂപ്പിൽ അടഞ്ഞുകിടക്കുന്ന ആറു കള്ള് ഷാപ്പുകൾ ഉടൻ തുറക്കണമെന്ന് വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. പ്രദേശത്ത് വ്യാജമദ്യവും മയക്കുമരുന്നും വ്യാപിക്കുകയാണ്. ഷാപ്പുകൾ അടച്ചിട്ടുകൊണ്ട് ബാർ ഉടമകളെയും മദ്യലോബിയെയും സഹായിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണം. ഷാപ്പുകൾ ഉടനെ തുറക്കുമെന്ന പ്രതീക്ഷയിൽ ചെത്ത് നിറുത്താതെ ജോലി തുടരുന്ന പാവപ്പെട്ട തൊഴിലാളികളെ നിത്യേന വേട്ടയാടുകയും കേസ് എടുക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന പിന്തിരിയണമെന്ന് ജനറൽ സെക്രട്ടറി ടി.എൻ രമേശൻ ആവശ്യപ്പെട്ടു.