ബോണ്ടിംഗ് ഫാമിലീസ് പദ്ധതി ഉദ്ഘാടനം

Wednesday 07 May 2025 12:57 AM IST

കോട്ടയം : കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയിൽ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. ബന്ധങ്ങളിലെ ഊഷ്മളത നിലനിറുത്തുന്നതോടൊപ്പം മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വഴിവിളക്കായി മാറാനും ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാ. തോമസ് ആനിമൂട്ടിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോ രൂപത വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എക്‌സ് എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്ജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.