ഗതാഗത നിയന്ത്രണം
Wednesday 07 May 2025 12:09 AM IST
കോട്ടയം : പത്തനാട് - ഇടയിരിക്കപ്പുഴ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാണ്ടിയാംകുഴി മുതൽ കങ്ങഴ പള്ളിപ്പടി വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം 9 വരെ താത്കാലികമായി നിരോധിച്ചു. പഞ്ചായത്തുപടിയിൽ നിന്ന് മൂലേപ്പീടിക ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ പഴുക്കാക്കുളം വഴി കഞ്ഞിരപ്പാറയിലേക്കും മൂലേപ്പീടികയിൽ നിന്ന് പഞ്ചായത്തുപടിയിലേക്ക് പോകണ്ടേ വാഹനങ്ങൾ കാഞ്ഞിരപ്പാറ വഴി തിരിഞ്ഞുപോകണമെന്നു കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.