സ്കൂട്ടർ വിതരണം

Wednesday 07 May 2025 1:16 AM IST

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് നൽകുന്ന ട്രൈസ് സ്കൂട്ടർ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.പി.ഒ ഷജീല ബീവി എസ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത .പി നന്ദിയും പറഞ്ഞു. ബ്ലോക്ക് മെമ്പർ എൻ. സരളമ്മ മറ്റ് ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.