ബസുകൾ അനുവദിക്കണമെന്ന്

Wednesday 07 May 2025 1:14 AM IST

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ആരംഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ധീരജ് നഗറിൽ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു.കാശിക് സനിൽ,അഫ്സൽ എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി എസ്.ശിവ(പ്രസിഡന്റ്),മിഥുൻ (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.