മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്ഘാടനം

Wednesday 07 May 2025 1:23 AM IST

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.എസ്.ശ്രീകുമാർ,ഡെയറി എക്സ്റ്റൻഷൻ ഓഫീസർ അരുണ ദാസ്,ക്ഷീരസംഘം പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.