മെഡിക്കൽ ക്യാമ്പ്
Wednesday 07 May 2025 1:29 AM IST
വെഞ്ഞാറമൂട്:തിരുവനന്തപരും മെട്രോ ക്ലബിന്റെയും വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡി.കെ.മുരളി.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജയാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സജി വി.വി. സ്വാഗതം പറഞ്ഞു.വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി,ബ്ലോക്ക് അംഗം അരുണ.സി.ബാലൻ,പഞ്ചായത്തംഗം ഉഷാ കുമാരി,ഐ.എം.എ വെഞ്ഞാറമൂട് മേഖലാ പ്രസിഡന്റ് ഡോ.സതീഷ് കുമാർ,റോട്ടറി ക്ലബ് പ്രസിഡന്റ് അനീഷ് എം.ഐ.സെക്രട്ടറി സെന്തിൽ കുമാർ,റോട്ടറി അസിസ്റ്റന്റ് ഗവർണർമാരായ ശശിധരൻ നായർ,സുരേഷ് കുമാർ, ഭാരവാഹികളായ ഷാജി മെട്രോ,ശിവാനന്ദൻ, എ.എ.റഷീദ്,സി.രവീന്ദ്രൻനായർ,ആനക്കുഴി റഷീദ് എന്നിവർ സംസാരിച്ചു.