പള്ളിയിൽ മോഷണം, പ്രതി പിടിയിൽ
Wednesday 07 May 2025 12:56 AM IST
നെടുമ്പാശേരി: പറമ്പയം ജുമാ മസ്ജിദിനകത്തെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീനെ (39) ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. സ്കൂട്ടറിൽ എത്തിയാണ് മോഷണം നടത്തിയത്. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്.ഐ ബൈജു കുര്യൻ, സീനിയർ സി.പി.ഒമാരായ കെ.കെ. നിഷാദ്, ടി.എൻ. സജിത്ത്, ടി.എ. കിഷോർ, ജിസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.