നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആറ്റിൽ പതിച്ചു

Wednesday 07 May 2025 12:25 AM IST

കോട്ടയം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആറ്റിൽ പതിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി മൂലവട്ടം പുന്നക്കൽചുങ്കം കടവിലാണ് സംഭവം. മാങ്ങാനം സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ഓട്ടോ കൊടൂരാറ്റിലേക്ക് പതിക്കുകയായിരുന്നു. പൂർണമായും ഓട്ടോ മുങ്ങിപ്പോയി. ശബ്ദംകേട്ടെത്തിയെ പ്രദേശവാസികൾ കോട്ടയം അഗ്നിശമനസേനയെ വിവരമറിയിച്ചു. സേനാംഗങ്ങൾ സ്ഥലത്തെത്തി മുങ്ങി പരിശോധന നടത്തി മറ്റാരും അപകടത്തിൽപ്പെട്ടില്ലെന്ന് ഉറപ്പാക്കി ഓട്ടോറിക്ഷ കരയ്‌ക്കെത്തിച്ചു. ഈ ഭാഗത്ത് റോഡിന് സംരക്ഷണഭിത്തിയില്ല.