മാമൻ വിതരണം ശ്രീപ്രിയ കമ്പയിൻസ്
സൂരി- ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മാമൻ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കമ്പയിൻസ് . മേയ് 16ന് റിലീസ് ചെയ്യുന്ന ചിത്രം പ്രശാന്ത് പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ നായകനായ ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്.രാജ്കിരൺ, സ്വാസിക, ബാബ ഭാസ്കർ, മാസ്റ്റർ. പ്രഗീത് ശിവൻ, ബാല ശരവണൻ, ജയപ്രകാശ്, വിജി ചന്ദ്രശേഖർ, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, മെൽവിൻ, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെൽവി, റെയിൽ രവി, ഉമേഷ് കാന്ത് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റിംഗ്- ഗണേഷ് ശിവ, കലാസംവിധായകൻ- ജി ദുരൈ രാജ്, സംഘട്ടനം- മഹേഷ് മാത്യു,ലാർക് സ്റ്റുഡിയോയുടെ ബാനറിൽ കെ .കുമാർ ആണ് നിർമ്മാണം. പി.ആർ. ഒ- ശബരി.