100 കോടി ക്ലബിൽ ഹിറ്റ് 3
നാനി നായകനായ 'ഹിറ്റ് 3' റിലീസ് ചെയ്ത് 4 ദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷൻ 101 കോടി പിന്നിട്ടു.ഇതോടെ നൂറു കോടി ക്ലബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി ഹിറ്റ് 3 മാറി. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണ്. തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന തെലുങ്ക് സൂപ്പർതാരങ്ങളുടെ ലിസ്റ്റിലും ഇതോടെ നാനി ഇടം പിടിച്ചു.ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. ശ്രീനിഥി ഷെട്ടി നായികയായി എത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്തു. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ,പി.ആർ. ഒ - ശബരി.
,