ഇണക്കുരുവികളെ പോലെ മമ്മൂട്ടിയും സുൽഫത്തും , മഹത്തായ പ്രണയ കഥയെന്ന് ദുൽഖർ
Wednesday 07 May 2025 6:10 AM IST
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്കും സുൽഫത്തിനും 46-ാം വിവാഹവാർഷികത്തിന് ആശംസ നേർന്ന് മകൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
ഉമ്മയ്ക്കും പപ്പയ്ക്കും സന്തോഷകരമായ വിവാഹവാർഷികം ആശംസിക്കുന്നു. നമ്മുടെ കൂട്ടായ ഹൃദങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറത്തേക്ക് നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു എന്നു ദുൽഖർ കുറിച്ചു.
ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയ കഥ എന്ന ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചത്.
1979 മേയ് 6 നാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. മമ്മൂട്ടിയുടെ കരിയറിലും വ്യക്തി ജീവിതത്തിലും എല്ലാം എന്നും താങ്ങും തണലുമായി കൂടെത്തന്നെയുണ്ട് സുൽഫത്ത്.ദുൽഖറിന്റെ മകൾ മറിയത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.