ശ്രദ്ധനേടി കെ.എഫ്.സിയിലെ ഓപ്പൺ കിച്ചൺ

Wednesday 07 May 2025 1:17 AM IST

തിരുവനന്തപുരം:തീൻമേശയിൽ കൊതിയൂറുന്ന ചിക്കൻ വിഭവങ്ങളെത്തിക്കുന്ന കെ.എഫ്.സിയിലെ അടുക്കളക്കാഴ്ചകൾ ശ്രദ്ധനേടി.കവടിയാർ കെസ്റ്റൺ റോഡിലെ കെ.എഫ്.സിയിലാണ് 'ഓപ്പൺ കിച്ചൻ ടൂർ' നടത്തിയത്.ഭക്ഷ്യസുരക്ഷയ്ക്കും ഗുണനിലവാരത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും കെ.എഫ്.സി നൽകുന്ന പ്രാധാന്യം മനസിലാക്കുന്നതിനാണ് കെ.എഫ്.സി വർഷങ്ങളായി ഓപ്പൺ കിച്ചൺ ടൂർ സംഘടിപ്പിക്കുന്നത്.ചിക്കൻ വിതരണക്കാരിൽ നിന്ന് പ്ലേറ്റിലേയ്ക്ക് വിഭവങ്ങളെത്തുന്നതു വരെയുള്ള കർശന പരിശോധനകൾ,ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിനും ബ്രെ‌ഡ് തയ്യാറാക്കുന്നതിനുമുള്ള പ്രക്രിയകൾ എന്നിവയെക്കുറിച്ച് ടൂറിൽ വിശദീകരിച്ചു.രാജ്യത്താകെ 240ലധികം നഗരങ്ങളിലായി 1300ലധികം ഭക്ഷണശാലകളിൽ കെ.എഫ്.സി പ്രവർത്തിക്കുന്നുണ്ട്.