സ്റ്റുഡന്റ്സ് മാർക്കറ്റ് ഉദ്ഘാടനം ഇന്ന്

Wednesday 07 May 2025 2:26 AM IST

തിരുവനന്തപുരം: കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലയിലെ സ്റ്റ്യുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ത്രിവേണി നോട്ട് ബുക്കുകൾ,​ സ്കൂൾ ബാഗുകൾ, കുട, ടിഫിൻ ബോക്സ്,വാട്ടർ ബോട്ടിൽ,പേന,പെൻസിൽ തുടങ്ങി 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകളിൽ ലഭ്യമാണ്. ജൂൺ 15 വരെ പ്രവർത്തിക്കും.