പൂട്ടിയിട്ട വീട്ടിൽ നിന്ന് 17പവൻ സ്വർണാഭരണങ്ങൾ കവർന്നു
Wednesday 07 May 2025 1:53 AM IST
മലയിൻകീഴ്: അണപ്പാട് കുന്നംപാറ കൽപ്പകത്ത് ടെക്നോപാർക്ക് ജീവനക്കാരനായ എസ്.വി.സിബിന്റെ വീട്ടിൽ നിന്ന് 17 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയതായി മലയിൻകീഴ് പൊലീസിൽ പരാതി നൽകി.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഈ സമയം സിബിനും ഭാര്യ ഗോപികയും ആശുപത്രിയിലായിരുന്നു. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.