നമ്പർ പ്ലേറ്റിൽ പിടിമുറുക്കി ട്രാഫിക് പൊലീസ്
തിരുവനന്തപുരം : നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയും ക്യാമറക്കണ്ണുവെട്ടിക്കാൻ നമ്പർപ്ലേറ്റ് രൂപമാറ്റം വരുത്തിയതുമായ ഇരുചക്ര നമ്പർ വാഹനങ്ങളെ പിടികൂടാൻ സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങി.
രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ 18വാഹനങ്ങൾ പിടിച്ചെടുത്തു. ഉടമസ്ഥർക്കെതിരെ നടപടി തുടങ്ങി. വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. മോട്ടോർ വാഹന നിയമം ലംഘിച്ച് നമ്പർപ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ചും,നമ്പർ പ്ലേറ്റുകൾ ടെയിൽ ലാമ്പിനു അടിവശം ഘടിപ്പിച്ചതുമായ വാഹനങ്ങൾ,മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും,അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ ഇരുചക്രവാഹനങ്ങളാണ് പിടിച്ചെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ്, ഡി.സി.പിമാരായ നകുൽ രാജേന്ദ്ര ദേശ്മുഖ്, ഫറാഷ്.ടി, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ നമ്പർ പ്ലേറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള ട്രാഫിക് പൊലീസിന്റെ വാട്സ് ആപ്പ് നമ്പർ 9497930055