ഒളിച്ചോടിയ വിദ്യാർത്ഥിനികൾ മണിക്കൂറുകൾക്കകം തിരിച്ചെത്തി
Wednesday 07 May 2025 4:42 AM IST
ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന് ഭയന്ന് കാഞ്ഞിരംചിറ സ്വദേശിനികളായ രണ്ടുപെൺകുട്ടികൾ കത്തെഴുതിവച്ച ശേഷം ഒളിച്ചോടി, വൈകിട്ടോടെ വീട്ടിൽ തിരികെയെത്തി. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ നോർത്ത് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് വൈകിട്ടോടെ വീട്ടിൽ തിരികെയെത്തിയത്.