സഹോദര തർക്കം: ഒരാൾക്ക് കുത്തേറ്റു
Wednesday 07 May 2025 12:46 AM IST
ഹരിപ്പാട് : സഹോദരന്മാർ തമ്മിലുണ്ടായ വാർക്കുതർക്കത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു. കരുവാറ്റ കുഞ്ഞിണ്ടേത്ത് മധുവിനാണ് (55) കുത്തേറ്റത്. സഹോദരൻ ഹരികുമാറിനെ (65) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയ ഹരികുമാർ, അമ്മ ശാന്തമ്മയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് മധുവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. വയറിനും നെഞ്ചിനും കുത്തേറ്റ മധു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.