കേന്ദ്രധനമന്ത്രി കത്ത് നൽകി
Wednesday 07 May 2025 2:46 AM IST
ആലപ്പുഴ:നെൽകർഷകർക്കുള്ള പി.ആർ.എസ് വായ്പാ പദ്ധതിയിൽ നിന്ന് കാനറ ബാങ്ക് പിൻവാങ്ങിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.ആയിരക്കണക്കിന് നെൽകർഷകർക്ക് അത്യാവശ്യമായ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് തടസപ്പെടുത്തിയ കാനറ ബാങ്ക് തീരുമാനം കർഷക ദ്രോഹമാണ്.ബാങ്കിന്റെ പങ്കാളിത്തം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.ഒരു പ്രധാന ബാങ്കിംഗ് പങ്കാളിയുടെ പിൻവാങ്ങൽ പി.ആർ.എസിന്റെ സ്ഥിരതയെ ഭീഷണിപ്പെടുത്തുക മാത്രമല്ല,സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും ഗ്രാമവികസനത്തിന്റെയും വിശാലമായ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണെന്നും എം.പി മുന്നറിയിപ്പ് നൽകി.