പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 8, 9 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിലെ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) തസ്തികയിലേക്ക് 9ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
പ്രമാണ
പരിശോധന
ആരോഗ്യ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് പ്രമാണ പരിശോധന പൂർത്തിയാക്കാത്തവർക്ക് 8ന് പി.എസ്.സി ആസ്ഥാനത്ത് വച്ച് പ്രമാണ പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546364ൽ ബന്ധപ്പെടണം.
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിലേക്ക് 8,13,14,15,16,19,20 തീയതികളിൽ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മലയാളം തസ്തികയിലേക്ക് 9ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ലൈഫ് സയൻസസ് തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 9ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
അർഹതാനിർണയപട്ടിക
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള അർഹതാനിർണയപട്ടിക പ്രസിദ്ധീകരിച്ചു.