കർഷകകോൺഗ്രസ് മാർച്ച് 8ന്
Wednesday 07 May 2025 1:47 AM IST
ആലപ്പുഴ: നെൽവില വിതരണം വൈകുന്നതിലും കേര പദ്ധതിയുടെ തുക വക മാറ്റി ചെലവഴിച്ചതിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിമന്ത്രി പി.പ്രസാദിന്റെ ചേർത്തലയിലെ ഓഫീസിലേക്ക് 8ന് മാർച്ച് നടത്തും. ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന ആരംഭിക്കുന്ന മാർച്ചിന് നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കല്ലുവീട്ടിൽ നേതൃത്വം നൽകും. സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തും. കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിക്കും.