റിപ്പോർട്ട് തേടി കമ്മിഷൻ
Wednesday 07 May 2025 4:53 AM IST
ആലപ്പുഴ:മാവേലിക്കരയിൽ പേ വിഷബാധയുള്ള തെരുവുനായ 70ൽ പരം ആളുകളെയും നിരവധി മൃഗങ്ങളെയും കടിച്ചിട്ടും തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രണത്തിലാക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ജില്ലാ കളക്ടർ, ജില്ലാ മൃഗസംരക്ഷണഓഫീസർ, ജില്ലാമെഡിക്കൽ ഓഫീസർ എന്നിവർ 14ന് മുമ്പ് വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മിഷനംഗം വി. ഗീതആവശ്യപ്പെട്ടു. 16ന് ആലപ്പുഴ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നിരവധി നായയെ പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് പേ വിഷബാധയുണ്ടെന്ന് മനസിലാക്കിയതെന്ന വിശദീകരണത്തിൽ മാവേലിക്കര ജി.സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി.