പണിമുടക്കിന് നോട്ടീസ് നൽകി 

Wednesday 07 May 2025 2:56 AM IST

ആലപ്പുഴ: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എൻ.പി.എസ് - യു.പി.എസ് പദ്ധതികൾ റദ്ദാക്കുക,പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക,ലേബർ കോഡ് ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 20ന് നടക്കുന്നദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പണിമുടക്ക് നോട്ടീസ് നൽകി.ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം.വി.ശശിധരൻ ഉദ്ഘാടനംചെയ്തു.കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.അനിതഅദ്ധ്യക്ഷയായിരുന്നു.കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ.ഷിബുസംസാരിച്ചു.സി.സിലീഷ് സ്വാഗതവും പ്രശാന്ത് ബാബു നന്ദിയുംപറഞ്ഞു.