അവകാശ ദിനാചരണം
Wednesday 07 May 2025 1:05 AM IST
ആലപ്പുഴ: മിനിമം വേതനം 26000 രുപയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി നടത്തിയ അവകാശ ദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളികൾ തൊഴിലിടങ്ങളിൽ ബാഡ്ജ് ധരിച്ച് യോഗങ്ങൾ സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ ന്യൂമോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ് സൊസെറ്റിക്ക് മുന്നിൽ ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു സ്വാഗതം പറഞ്ഞു. ആർ.പ്രദീപ്, കെ.എസ്. രാജീവ്, പി.കെ.ബൈജു എന്നിവർ സംസാരിച്ചു.