ഇടതിനും, വലതിനും തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രം: രാജീവ് ചന്ദ്രശേഖർ

Wednesday 07 May 2025 1:17 AM IST

കോട്ടയം : എൽ.ഡി.എഫിനും, യു.ഡി.എഫിനും വികസനമെന്നാൽ തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവേചനമില്ലാതെ എല്ലാവർക്കും വേണ്ടിയുള്ള സുസ്ഥിര വികസനമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. അവസരം ലഭിച്ചാൽ അദ്ധ്വാനിച്ച് പുതിയ കേരളം കൊണ്ടുവരാൻ ആത്മാർഥമായി പരിശ്രമിക്കും. മുനമ്പം, പഹൽഗാം വിഷയങ്ങളിൽ പ്രതികരണങ്ങളിൽ നിന്ന് ഇരുമുന്നണികളുടെയും പ്രീണന രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമായി.