സ്വത്ത് വെളിപ്പെടുത്തി സുപ്രീംകോടതി ജഡ്ജിമാർ, ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നോട്ടുകൂമ്പാരം  കണ്ടത്  പ്രേരണയായി

Wednesday 07 May 2025 4:22 AM IST

ന്യൂ​ഡ​ൽ​ഹി​ :​ ഡ​ൽ​ഹി​ ഹൈ​ക്കോടതി​യി​ൽ​ ജ​ഡ്ജി​യാ​യി​രു​ന്ന​ ജ​സ്റ്റി​സ് യ​ശ്വ​ന്ത് വ​ർ​മ്മ​യു​ടെ​ വ​സ​തി​യി​ൽ​ നോ​ട്ടു​കൂ​മ്പാ​രം​ ക​ണ്ടെ​ത്തി​യ​ സം​ഭ​വ​ത്തി​ന്റെ​ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ സു​പ്രീം​ കോ​ട​തി​ ജ​ഡ്ജി​മാ​ർ​ സ്വ​ത്തു​വി​വ​രം​ വെ​ളി​പ്പെ​ടു​ത്തി. ​ജു​ഡി​ഷ്യ​റി​യു​ടെ​ വി​ശ്വാ​സ്യ​ത​യ്ക്ക് കോ​ട്ടം​ ത​ട്ടാ​തി​രി​ക്കാ​ൻ​ സ്വ​ത്ത് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഏ​പ്രി​ൽ​ ഒ​ന്നി​ന് ഫു​ൾ​കോ​ർ​ട്ട് തീ​രു​മാ​നി​ച്ചി​രു​ന്നു​.

​3​3​ ജ​ഡ്‌​ജി​മാ​രി​ൽ​ ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​ ഉ​ൾ​പ്പെ​ടെ​ 2​1​ പേ​രാ​ണ് ഔ​ദ്യോ​ഗി​ക​ വെ​ബ്‌സൈറ്റിലൂ​ടെ​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചീ​ഫ് ജ​സ്റ്റി​സ് മേ​യ് 1​3​ന് വി​ര​മി​ക്കു​ക​യാ​ണ്.

​ജ​സ്റ്റി​സ് വി​ശ്വ​നാ​ഥ​ൻ​ 1​2​0​.9​6 കോ​ടി​യു​ടെ​ നി​ക്ഷേ​പം

മു​തി​ർ​ന്ന​ അ​ഭി​ഭാ​ഷ​ക​നി​ൽ​ നി​ന്ന് നേ​രി​ട്ട് പ​ര​മോ​ന്ന​ത​ കോ​ട​തി​യു​ടെ​ ജ​ഡ്‌​ജി​ പ​ദ​വി​യി​ലെ​ത്തി​യ​ മ​ല​യാ​ളി​ ജ​സ്റ്റി​സ് കെ​.വി​. വി​ശ്വ​നാ​ഥ​ന് 1​2​0​.9​6​ കോ​ടി​യു​ടെ​ നി​ക്ഷേ​പ​മു​ണ്ട്. ​​ 2​0​1​0​ -​1​1​ മു​ത​ൽ​ 2​0​2​4​-​2​5​ വ​രെ​ 9​1​.4​7​ കോ​ടി​ ആ​ദാ​യ​നി​കു​തി​ അ​ട​ച്ചി​ട്ടു​ണ്ട്. ​​ ഭാ​ര്യ​യ്‌​ക്ക് 6​.4​3​ കോ​ടി​യു​ടെ​ നി​ക്ഷേ​പം​. ​​ ഡ​ൽ​ഹി​യി​ൽ​ മൂ​ന്ന് ഫ്ളാ​റ്റു​ക​ൾ. ഒ​രെ​ണ്ണ​ത്തി​ൽ​ ഭാ​ര്യ​യ്‌​ക്ക് 5​0​%​ ഷെ​യ​ർ​. കോ​യ​മ്പ​ത്തൂ​രി​ലെ​ റേ​സ് കോ​ഴ്സ് റോ​ഡി​ൽ​ 2​0​1​9​ൽ​ അ​പ്പാ​ർ​ട്ടു​മെ​ന്റ് വാ​ങ്ങി​. 2​5​0​ ഗ്രാം​ സ്വ​ർ​ണ​മു​ണ്ട്. ഭാ​ര്യ​യ്‌​ക്ക് 8​5​0​ ഗ്രാം​ സ്വ​ർ​ണം​.

ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​ 3​.8​3 കോ​ടി​യു​ടെ​ നി​ക്ഷേ​പം

​ ബാ​ങ്ക് നി​ക്ഷേ​പം​ 5​5​.7​5​ ല​ക്ഷം​ ​​ പ​ബ്ലി​ക് പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് 1​.0​6​ കോ​ടി​ ​​ ജ​ന​. പ്രൊ​വി​ഡ​ന്റ് ഫ​ണ്ടി​ൽ​ 1​.7​7​ കോ​ടി​ ​​ ഓ​ഹ​രി​ക​ളി​ൽ​ -​ 1​4​,​0​0​0​ രൂ​പ​ ​​ ര​ണ്ട് ഫ്ലാ​റ്റു​ക​ൾ​. അ​തി​ലൊ​ന്ന് സ​ഹോ​ദ​ര​നു​ പ​ങ്കു​ള്ള​ത്. 2 വീ​ടു​ക​ളി​ൽ​ പ​ങ്കാ​ളി​ത്ത​മു​ണ്ട്. ​​ 2​5​0​ ഗ്രാം​ സ്വ​‌​ർ​ണ​വും​ ര​ണ്ടു​ കി​ലോ​ വെ​ള്ളി​യു​മു​ണ്ട്. ​​ 2​0​1​5​ മോ​ഡ​ൽ​ മാ​രു​തി​ സ്വി​ഫ്റ്റ് കാ​റാ​ണു​ള്ള​ത്.

നി​യു​ക്ത​ ചീ​ഫ് ജ​സ്റ്റി​സ് ബി​.ആ​ർ​. ഗ​വാ​യി​ 42.8​ ല​ക്ഷം​ നി​ക്ഷേ​പം

​ മ​ഹാ​രാ​ഷ്ട്ര​യി​ലെ​ അ​മ​രാ​വ​തി​യി​ൽ​ വീ​ടും​,​ മും​ബ​യി​ലും​ ഡ​ൽ​ഹി​യി​ലും​ സ്വ​ന്ത​മാ​യി​ വാ​ങ്ങി​യ​ അ​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളു​മു​ണ്ട്. ​​ അ​മ​രാ​വ​തി​യി​ലും​ നാ​ഗ്പൂ​രി​ലും​ കൃ​ഷി​ഭൂ​മി​യു​മു​ണ്ട്.