സൗദി എം.ഒ.എച്ചിൽ സ്റ്റാഫ്നഴ്സ് ഒഴിവുകൾ
Wednesday 07 May 2025 12:23 AM IST
തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയം സ്റ്റാഫ്നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും. യോഗ്യത:നഴ്സിംഗിൽ ബി.എസ്.സി പോസ്റ്റ് ബേസിക് ബി.എസ്.സി,സ്‌പെഷ്യാലിറ്റികളിൽ ഒരു വർഷത്തെ പരിചയം. ഇതിനോടൊപ്പം സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്ന് പ്രൊഫഷണൽ ക്ലാസിഫിക്കേഷനും (മുമാരിസ് + വഴി),എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ,ഡാറ്റാഫ്‌ളോ പരിശോധന എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.norkaroots.org,www.nifl.norkaroots.orgൽ 10നകം അപേക്ഷിക്കണം. അഭിമുഖം 13-16 വരെ എറണാകുളത്ത്. വിവരങ്ങൾക്ക്: 04712770536, 539, 540, 577,ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും,മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.