ഇ.എസ്.ഐ ക്വോട്ട: ഐ.പി സർട്ടിഫിക്കറ്റ് അപേക്ഷ 18 വരെ
Wednesday 07 May 2025 12:25 AM IST
തിരുവനന്തപുരം: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) സ്കീമിന്റെ ഭാഗമായ തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ്/ബി.ഡി.എസ്/നഴ്സിംഗ് കോഴ്സുകളിൽ 2025-26 വർഷം നീക്കിവച്ച പ്രത്യേക ക്വോട്ടയ്ക്കുള്ള അപേക്ഷ ആരംഭിച്ചു. "വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റ്" ലഭിക്കാൻ ഓൺലൈൻ പോർട്ടൽ സജ്ജമാക്കി. 2024 സെപ്തംബർ 30ന് ഇൻഷ്വേർഡ് പേഴ്സൻ ആയവർക്കാണ് അർഹതയുള്ളത്. ഐ.പി. സർട്ടിഫിക്കറ്റ് അപേക്ഷിക്കാനുള്ള അവസാന തീയതി 18. വിവരങ്ങൾക്ക്:www.esic.gov.in/തിരുവനന്തപുരം തൈക്കാട് ഇ.എസ്.ഐ.സി സബ് റീജിയണൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ:0471 232 5064