രാഹുലിനെ പിന്തുണച്ച് കെ. മുരളീധരൻ

Wednesday 07 May 2025 1:27 AM IST

കൽപ്പറ്റ: കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് മുതിർന്ന നേതാക്കളുടെ പരസ്യ പ്രസ്താവനയെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ. മുരളീധരൻ. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഘട്ടത്തിൽ അനാവശ്യമായ ചർച്ചകൾ പ്രവർത്തകരിൽ നിരാശയുണ്ടാക്കിയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷന്റെ വിഷയത്തിൽ രണ്ടു ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമുണ്ടാകണം. രാഹുൽ ഗാന്ധി വരയ്ക്കുന്ന ലക്ഷ്മണ രേഖയ്ക്ക് അപ്പുറം കടക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തയ്യാറാകില്ലെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.