കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ പോസ്റ്റർ

Wednesday 07 May 2025 1:31 AM IST

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്റർ പ്രചാരണം. കെ.എസ് തുടരണമെന്ന വാചകത്തോടെയാണ് വ്യാപകമായി ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊർജ്ജമാക്കിയ നേതാവ് ', 'താരാട്ട് കേട്ട് വളർന്നവൻ അല്ല' എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്.