വേടൻ കേസ്: റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം

Wednesday 07 May 2025 1:34 AM IST

തിരുവനന്തപുരം: വേടൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് മുൻപാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസർ അധീഷീനെ‍ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവിട്ടു. പ്രതിക്ക് ശ്രീലങ്കൻ ബന്ധമുണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്മെന്റുകൾ അന്വേഷണ മദ്ധ്യേ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് ശരിയല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായിട്ടാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.