മെറ്റ് ഗാലയിൽ വജ്ര നെക്ലൈസിൽ തിളങ്ങി ഇഷ അംബാനി
മുംബയ്: മെറ്റ് ഗാലയിലെ റെഡ് കാർപ്പെറ്റിൽ ചുവട് വയ്ക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. പ്രത്യേകിച്ച് സെലിബ്രറ്റികൾക്ക്. അതിന് വേണ്ടി നീണ്ട നാളത്തെ കാത്തിരിപ്പും അദ്ധ്വവാനവും ഇവർ എടുക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റാണ് മെറ്റ് ഗാല. ഈ വർഷത്തെ മെറ്റ് ഗാല ന്യൂയോർക്കിൽ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം,മെറ്റ് ഗാലയിലെ ഇപ്പോഴത്തെ താരവും ബോളിവുഡിലെ സംസാര വിഷയവും അംബാനി കുടുംബാഗംമാണ്. വേറെ ആരേയും പറ്റിയല്ല പറയുന്നത് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകളായ ഇഷ അംബാനിയെ കുറിച്ച്. ഇഷ അംബാനിയുടെ അഞ്ചാമത്തെ മെറ്റ് ഗാലയാണിത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനാമിക ഖന്നയുടെ ശേഖരത്തലുള്ള വസ്ത്രമാണ് ഇഷ ഇത്തവണ ധരിച്ചത്. എന്നാൽ ശ്രദ്ധ നേടിയത് അതിന്റെ കൂടെ അണിഞ്ഞ വജ്ര നെക്ലൈസാണ്!.
ഇഷയുടെ വജ്രമാല ഓഷ്യൻസ് 8 എന്ന സിനിമയിൽ ആനി ഹാത്ത്വേ ധരിച്ചിരുന്നതിനോട് വളരെ സാമ്യമുള്ളതാണ് നെറ്റിസൺസിന്റ കണ്ടുപിടിത്തം. എന്നാൽ വജ്രങ്ങളുടെ വലുപ്പത്തിലും ഓരോ നെക്ലേസിലുമുള്ള വജ്രങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഈ രണ്ട് മാലകളും 1931ൽ നവനഗറിലെ മഹാരാജാവിനായി നിർമ്മിച്ച മാലയുടെ സാമ്യതയുള്ളവയാണ്. അതിമനോഹരമായ ആഭരണങ്ങളുടെ ശേഖരത്തിന് പേരുകേട്ടതായിരുന്നു നവനഗറിലെ രാജകുടുംബം. 1960വരെ ഈ മാല രാജ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന് എന്തു സംഭവിച്ചുവെന്നറിയില്ല. യഥാർത്ഥ രൂപത്തിലുള്ള മാല ഇപ്പോൾ നിലവിലില്ല.
എന്നാൽ,ഓഷ്യൻസ് 8ന്റെ നിർമ്മാണ സമയത്ത്,മാലയുടെ ആർക്കൈവൽ ചിത്രങ്ങളെ അടിസ്ഥാനമാക്കി മാല പുനർനിർമ്മിച്ചത്. ചിത്രത്തിൽ ആനി ഹാത്ത്വേയ്ക്ക് ധരിക്കേണ്ടതിനാൽ മാലയുടെ വലുപ്പം 15 മുതൽ 20 ശതമാനം വരെ കുറച്ചു. കാരണം യഥാർത്ഥ മാല ഒരു പുരുഷനു വേണ്ടി രൂപകല്പന ചെയ്തതായിരുന്നു. 2018ൽ ഈ മാലയുടെ വില ഏകദേശം 150 മില്യൺ ഡോളറായിരുന്നു. അതേസമയം,താൻ ധരിച്ച ആഭരണങ്ങൾ തന്റെ അമ്മയുടേതാണെന്ന് ഇഷ ആംബാനി വെളിപ്പെടുത്തി.
150 മില്യൺ ഡോളർ
വജ്ര നെക്ലൈസിന്റെ 2018ലെ വില