അഴകലയായി മേളം, പൂരം

Wednesday 07 May 2025 12:49 AM IST

തൃശൂർ: കരിവീരച്ചന്തം നിറയുന്ന തേക്കിൻകാട്ടിൽ മേളഗോപുരങ്ങളിലേക്കുള്ള കയറ്റിറക്കം. പഞ്ചവാദ്യത്തിന്റെ മാസ്മരികത. പിന്നാലെ തെളിഞ്ഞ സായന്തനത്തിന്റെ തെക്കേ ആകാശമുറ്റത്ത് വർണങ്ങളുടെ നീരാട്ടിലലിഞ്ഞ കുടമാറ്റം. ഓരോ വർഷവും കാത്തുകാത്തിരിക്കുന്ന പൂരപ്രേമികൾക്ക് മനസ് നിറയ്ക്കാൻ പോന്ന ദൃശ്യവിരുന്നിന് അവസാനമിതാ !. ഇന്നലെ രാവിലെ ആരംഭിച്ച പൂരനടത്തം ആകാശച്ചെരുവിലെ കരിമരുന്നിന്റെ വർണ്ണപ്പകിട്ടും കടന്ന് ഇന്ന് ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയും വരെ നീളും.

രാവിലെ കണിമംഗലം ശാസ്താവിന്റെ വരവിൽ നിന്ന് തുടങ്ങി വൈകിട്ട് തെക്കേഗോപുര നടയിലെ വർണപ്പെയ്ത്തിൽ പ്രതീക്ഷകളുടെ അവസാന പൂരപ്പകൽ അവസാനിക്കുമ്പോൾ ജനസാഗരം സാക്ഷിയായി. ഓരോ ഘടകപൂരങ്ങൾ വടക്കുന്നാഥനിലേക്ക് കയറുമ്പോഴും ഒപ്പം ആയിരങ്ങൾ കൂട്ടായി.

പാതി ഘടകപൂരങ്ങളെത്തിയപ്പോഴേക്കും തേക്കിൻകാട് മൈതാനം ജനനിബിഡം. പിന്നെ മതിവരാക്കാഴ്ചകളുടെ ലോകം. പിന്നാലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് താളമിട്ടു. പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറ മേളവും കടന്ന് പൂരപ്പറമ്പാകെ ആൾസമുദ്രമായി. പതിറ്റാണ്ടായി പൂരത്തിന്റെ ഭാഗമായി നിന്ന ചേരാനെല്ലൂരും കിഴക്കൂട്ടും പ്രമാണം വഹിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും താളം പിടിക്കാനെത്തിയത് പതിനായിരങ്ങൾ. കുടമാറ്റമായപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതം. നാട്ടിടവഴികളിൽ എവിടെത്തിരിഞ്ഞാലും നിറഞ്ഞുനിന്നു ആനച്ചന്തവും വാദ്യവിസ്മയവും. തലയെടുപ്പുള്ള കൊമ്പന്മാരും പ്രതിഭ നിറഞ്ഞ വാദ്യകലാകാരന്മാരും സമ്മേളിച്ചപ്പോൾ ഈയാണ്ടിലും പിറന്നു വിശ്വപ്രസിദ്ധമായ മറ്റൊരു പൂരം. പ്രതീക്ഷയുടെ തലയെടുപ്പോടെ.

മൂ​ന്ന​ര​മ​ണി​ക്കൂ​റി​ൽ​ ​പ​ഞ്ച​വാ​ദ്യ​ ​വെെ​ഭ​വം, വി​സ്മ​യം​ ​തീ​ർ​ത്ത് ​മ​ഠ​ത്തി​ൽ​ ​വ​ര​വ്

തൃ​ശൂ​ർ​:​ ​തി​രു​വ​മ്പാ​ടി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​കൊ​മ്പ​ൻ​മാ​രാ​യ​ ​തി​രു​വ​മ്പാ​ടി​ ​ച​ന്ദ്ര​ശേ​ഖ​ര​നും​ ​പു​തു​പ്പ​ള്ളി​ ​സാ​ധു​വും​ ​കി​ര​ൺ​ ​നാ​രാ​യ​ണ​നും​ ​പ​തി​നൊ​ന്ന് ​മ​ണി​യോ​ടെ​ ​തെ​ക്കേ​ ​മ​ഠ​ത്തി​ലേ​ക്ക്.​ ​പ​ഞ്ച​വാ​ദ്യ​മ​ധു​രം​ ​നു​ണ​യാ​നെ​ത്തി​യ​ ​മേ​ള​പ്രേ​മി​ക​ൾ​ക്ക് ​ഇ​തോ​ടെ​ ​ആ​വേ​ശം,​ ​ആ​ര​വം..​!​ ​പ​ഞ്ച​വാ​ദ്യ​പ്പെ​രു​മ​യാ​യ​ ​മ​ഠ​ത്തി​ൽ​ ​വ​ര​വി​ന് ​ബ്ര​ഹ്മ​സ്വം​ ​മ​ഠ​ത്തി​ലെ​ ​ഇ​റ​ക്കി​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​പാ​ണി​കൊ​ട്ടി​ ​പ​തി​യെ​ ​തു​ട​ക്ക​മാ​യി.​ ​അ​മ്പാ​ടി​ക്ക​ണ്ണ​ന്റെ​ ​മ​യി​ൽ​പ്പീ​ലി​ ​ചൂ​ടി​യ​ ​കോ​ല​മ​ണി​ഞ്ഞ​ ​തി​രു​വ​മ്പാ​ടി​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ഒ​രു​ ​വ​ലം​ ​ചു​റ്റി​ ​പ​റ്റാ​ന​ക​ളു​ടെ​ ​ന​ടു​വി​ലേ​ക്ക് ​എ​ത്തി​യ​തോ​ടെ​ ​ശം​ഖ​നാ​ദം​ ​മു​ള​ങ്ങി. പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ​ ​ഈ​റ്റി​ല്ല​മാ​യ​ ​മ​ഠ​ത്തി​ൽ​വ​ര​വി​ന് ​തു​ട​ക്കം.​ ​പ്രാ​മാ​ണി​ക​നാ​യി​ ​തി​മി​ല​യി​ൽ​ ​കോ​ങ്ങാ​ട് ​മ​ധു​ ​കൊ​ട്ടി​ക്ക​യ​റി​യ​പ്പോ​ൾ​ ​മ​റ്റ് 16​ ​തി​മി​ല​ക്കാ​രും​ ​ഒ​പ്പം​ ​ചേ​ർ​ന്നു.​ ​കോ​ട്ട​യ്ക്ക​ൽ​ ​ര​വി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 11​ ​മ​ദ്ദ​ള​ക്കാ​രും​ ​പ​ല്ല​ശ്ശ​ന​ ​സു​ധാ​ക​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ല് ​ഇ​ട​യ്ക്ക​ ​വാ​ദ​ക​രും​ ​മ​ച്ചാ​ട് ​മ​ണി​ക​ണ്ഠ​ന് ​കീ​ഴി​ൽ​ 17​ ​കൊ​മ്പ് ​ക​ലാ​കാ​ര​ൻ​മാ​രും​ ​ചേ​ല​ക്ക​ര​ ​സൂ​ര്യ​ന് ​കീ​ഴി​ൽ​ 17​ ​ഇ​ല​ത്താ​ളം​കാ​രും​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​മ​ഠ​ത്തി​ൽ​ ​വ​ര​വി​ൽ​ ​വി​രി​ഞ്ഞ​ത് ​മ​റ്റൊ​രു​ ​പ​ഞ്ച​വാ​ദ്യ​വൈ​ഭ​വം. ര​ണ്ട് ​താ​ള​വ​ട്ട​വും​ ​ര​ണ്ട് ​കൂ​ട്ടി​ക്കൊ​ട്ട​ലും​ ​മ​ഠ​ത്തി​ന് ​മു​ൻ​പി​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ന​ടു​വി​ലാ​ലി​ലേ​ക്ക് ​ക​ട​ന്ന​തോ​ടെ​ ​ആ​ദ്യ​ ​ഇ​ട​കാ​ലം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പി​ന്നീ​ട് ​തി​രു​വ​മ്പാ​ടി​ ​ബി​ൽ​ഡിം​ഗി​ന്റെ​ ​മു​ൻ​പി​ൽ​ ​ര​ണ്ടാം​ ​ഇ​ട​കാ​ല​വും​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഗീ​ത​ ​മെ​ഡി​ക്ക​ൽ​സി​ന് ​മു​ൻ​പി​ലെ​ത്തി​യ​തോ​ടെ​ ​പ​തി​ഞ്ഞ​ ​ത്രി​പു​ട​യി​ൽ​ ​തു​ട​ങ്ങി​ ​പി​ന്നീ​ട് ​ഏ​ക​താ​ള​ത്തി​ൽ​ ​തി​മി​ല​യി​ട​ച്ചി​ലോ​ടെ​ ​പ​ഞ്ച​വാ​ദ്യം​ ​പൂ​ർ​ത്തി​യാ​യി.​ ​പ​ഞ്ച​വാ​ദ്യ​ ​കു​ഴ​ൽ​വി​ളി​ക​ളി​ൽ​ ​കു​ളി​ര​ണി​ഞ്ഞ​ ​മേ​ള​പ്രേ​മി​ക​ൾ​ ​ആ​വേ​ശ​ത്താ​ളം​ ​പി​ടി​ച്ച് ​വാ​യു​വി​ൽ​ ​ഉ​യ​ർ​ന്നു​ചാ​ടി​യ​പ്പോ​ൾ​ ​സാ​ക്ഷി​ക​ളാ​യി​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​നും​ ​മു​ൻ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും​ ​മ​ഠ​ത്തി​ന് ​മു​ൻ​പി​ലു​ണ്ടാ​യി​രു​ന്നു. 11.15​ഓ​ടെ​ ​തു​ട​ങ്ങി​യ​ ​പ​ഞ്ച​വാ​ദ്യം​ ​ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് ​സ​മാ​പി​ച്ച​ത്.​ ​തി​രു​വ​മ്പാ​ടി​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പാ​ല​പ്പൂ​ ​ലേ​ക്കെ​ട്ടു​മാ​യി​ ​എ​ഴു​ന്ന​ള്ളി​യ​പ്പോ​ൾ​ ​പ​റ്റാ​ന​ക​ളാ​യ​ ​സാ​ധു​വും​ ​കി​ര​ണും​ ​ചൂ​ര​ക്കൊ​ടി​ ​ലേ​ക്കെ​ട്ടു​മാ​യാ​ണ് ​മ​ഠ​ത്തി​ൽ​വ​ര​വി​ന് ​എ​ത്തി​യ​ത്.

ട്രെ​ൻ​ഡ് ​മാ​റി; ഇ​ത് ​വ​നി​ത​ക​ളു​ടെ​യും​ ​പൂ​രം

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​ട്രെ​ൻ​ഡ് ​മാ​റി​ ​വ​നി​ത​ക​ളു​ടെ​ ​ആ​വേ​ശം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പൂ​ര​ത്തി​ന് ​വ​നി​താ​ ​സാ​ന്നി​ദ്ധ്യം​ ​കു​റ​വാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​ ​വ​നി​ത​ക​ളു​ടെ​ ​കു​ത്തൊ​ഴു​ക്കാ​യി.​ ​കു​ടും​ബ​മാ​യും​ ​പൂ​രം​കാ​ണാ​ൻ​ ​നി​ര​വ​ധി​ ​വ​നി​ത​ക​ളാ​ണ് ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ലെ​ത്തി​യ​ത്.​ ​സാ​മ്പി​ൾ​ ​വെ​ടി​ക്കെ​ട്ട് ​മു​ത​ൽ​ ​വ​നി​ത​ക​ളു​ടെ​ ​ആ​വേ​ശം​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​ ​വ​നി​ത​ക​ൾ​ ​എ​ത്തി​യാ​ൽ​ ​സു​ര​ക്ഷി​ത​ത്വം​ ​ഇ​ല്ലെ​ന്ന​ ​തോ​ന്ന​ലാ​യി​രു​ന്നു​ ​പൂ​ര​ത്തി​ൽ​നി​ന്ന് ​വ​നി​ത​ക​ൾ​ ​സ്വ​യം​ ​ഒ​ഴി​വാ​യി​രു​ന്ന​ത്.​എ​ന്നാ​ൽ​ ​ഇ​തി​ൽ​നി​ന്ന് ​മാ​റ്റം​ ​വ​ന്ന​തോ​ടെ​ ​വ​നി​ത​ക​ൾ​ ​മൈ​താ​നം​ ​കീ​ഴ​ട​ക്കി.​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ ​ബി​ന്ദു​വും​ ​വ​നി​ത​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​ഇ​ത്ത​വ​ണ​ ​കൂ​ടി​യ​തി​ൽ​ ​സ​ന്തോ​ഷം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​കു​ട​മാ​റ്റ​ത്തി​ന് ​ശേ​ഷം​ ​ന​ഗ​ര​ത്തി​ലും​ ​എ​ക്‌​സി​ബി​ഷ​നി​ലും​ ​സ​മ​യം​ ​ചെ​ല​വ​ഴി​ച്ച് ​വെ​ടി​ക്കെ​ട്ട് ​ക​ണ്ട് ​മ​ട​ങ്ങാ​ൻ​ ​നി​ര​വ​ധി​പേ​രാ​ണ് ​ത​മ്പ​ടി​ച്ച​ത്.