ക്യാമ്പുകൾ ചുട്ടെരിച്ച് സ്‌‌കാൽപ്പും ഹാമറും

Thursday 08 May 2025 1:01 AM IST

ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ വിമാനങ്ങളിൽ ഘടിപ്പിച്ച സ്‌കാൽപ് മിസൈലും,ഹാമർ ബോംബുമാണ് പാകിസ്ഥാനിലെയും അധിനിവേശ കാശ്‌മീരിലെയും 9 ഭീകര ക്യാമ്പുകളെ കൃത്യമായി പ്രഹരിച്ചത്. ജി.പി.എസ്,ലേസർ ഗൈഡഡ് ആയുധങ്ങൾക്ക് ഉന്നം തെറ്റില്ല. ഇസ്രയേലിൽ നിന്നുള്ള ഐ.എ.ഐ ഹാരോപ്പ്,ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ എൽ.എൽ.എസ് 50 തുടങ്ങിയ ഡ്രോണുകൾ ഉപയോഗിച്ച് വ്യോമാക്രമണത്തിന് മുൻപ് ഭീകരക്യാമ്പുകളുടെ കൃത്യ വിവരം ശേഖരിച്ചു.

സ്‌കാൽപ്

 സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന ആകാശത്തു നിന്ന് വിക്ഷേപിക്കുന്ന ക്രൂസ് മിസൈൽ

 റഫാൽ യുദ്ധവിമാനത്തിനൊപ്പം ലഭിച്ചു (സുഖോയ്,മിറാഷ് വിമാനങ്ങളിലും ഘടിപ്പിക്കാം)

നിർമ്മാണം: യൂറോപ്യൻ പ്രതിരോധ സ്ഥാപനമായ എം.ബി.ഡി.എ

ഭാരം: 1,300 കിലോഗ്രാം (2,870 പൗണ്ട്),നീളം 5.10മീറ്റർ,വീതി: 25 ഇഞ്ച്

 500 കി.മീ ദൂര പരിധി, 450 കിലോ സ്‌ഫോടക വസ്‌തു വഹിക്കും

 സെക്കൻഡിൽ 323 മീറ്റർ വേഗം. സ്വയം നീങ്ങാൻ ചിറകുകൾ

 ഇൻഫ്രാ റെഡ് സിഗ്‌നലുകളുടെ സഹായത്തോടെ ലക്ഷ്യം കണ്ടെത്തും

ഹാമർ

 അതിർത്തിക്ക് തൊട്ടടുത്തുള്ള ബങ്കറുകൾ അടക്കം ലക്ഷ്യങ്ങളെ തകർക്കും

 ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാൻ ഇലക്ട്രോണിക്സ് & ഡിഫൻസ് വികസിപ്പിച്ചു

 റഫാൽ യുദ്ധവിമാനത്തിനൊപ്പം ഇന്ത്യയ്‌ക്ക് ലഭിച്ചു

ജി.പി.എസ്,ഇൻഫ്രാറെഡ് ഇമേജിംഗ്,ലേസർ ടാർഗെറ്റിംഗിലൂടെ കൃത്യത

 അതിർത്തിയോട് ചേർന്ന ഭീകര ക്യാമ്പുകൾ കൃത്യമായി തകർക്കാൻ സഹായിച്ചു

 പ്രഹരശേഷി:70 കിലോമീറ്റർ, പോർമുനയിൽ 1000 കിലോഗ്രാം സ്‌ഫോടക വസ്‌തു

 ഭാരം: 340കി.ലോ,നീളം: 3.1 മീറ്റർ