വീട്ടിൽ ചെരിപ്പുകൾ ഇങ്ങനെയാണോ വയ്ക്കുന്നത്; സമാധാനം പോകും

Thursday 08 May 2025 2:35 PM IST

ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഒരു വീടിന്റെ നിർമ്മാണം മുതൽ വസ്തുക്കളുടെ സ്ഥാനം വരെ വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വാസ്തു അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. സമാധാനം, ആരോഗ്യം, പണം, സന്തോഷം എന്നിവ കുടുംബാംഗങ്ങൾക്ക് ഉണ്ടാക്കാൻ വാസ്തുവിൽ പറയുന്ന ചില കാര്യങ്ങൾ പാലിക്കുന്നത് നല്ലതാണ്.

ചെരിപ്പ്

വാസ്തുപ്രകാരം ഒരിക്കലും വീട്ടിൽ ചെരുപ്പുകൾ ചിതറിയിടരുത്. ശനി, പാദങ്ങളുടെ ഘടകമായി കണക്കാക്കപ്പെടുന്നു. അതിനാൽ പാദങ്ങളുമായി ബന്ധപ്പെട്ട ഏത് കാര്യവും ക്രമത്തിൽ സൂക്ഷിക്കണം. പഴയ ഷൂസും ചെരിപ്പുകളും വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കുന്നു. വീട്ടിൽ പ്രശ്നങ്ങൾ മാറില്ലെന്നാണ് വിശ്വാസം.

പാത്രം

ഭക്ഷണം കഴിച്ചതിന് ശേഷം എച്ചിൽ പാത്രങ്ങൾ അമിത നേരം കഴുകാതെ ഇടുന്നത് വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് വിശ്വാസം. അതുപോലെ പാത്രത്തിൽ തന്നെ കെെകഴുകി എഴുന്നേൽക്കുന്ന ശീലം പലർക്കും ഉണ്ട്. ഈ ശീലം വാസ്തുവിന് എതിരാണ്. ഇത്തരക്കാർ ജീവിതവിജയത്തിനായി ഒരുപാട് കഷ്ടപ്പെടേണ്ടിവരും. അത്തരം വീടുകളിൽ ഐശ്വര്യമുണ്ടാകില്ലെന്നുമാണ് വിശ്വാസം.

വസ്ത്രം

വീട്ടിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് നെഗറ്റീവ് എനർജി നൽകുമെന്നാണ് വാസ്തുവിൽ പറയുന്നത്. മുഷിഞ്ഞതോ ചുളിഞ്ഞിരിക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ആത്മവിശ്വാസക്കുറവിലേക്ക് നയിക്കുവെന്നും വിദഗ്ധർ പറയുന്നു.

സാധനങ്ങൾ

വാസ്തുശാസ്ത്ര പ്രകാരം പൊട്ടിയതോ പഴകിയതോ ആയ പാത്രങ്ങൾ, കണ്ണാടികൾ, ചിത്രങ്ങൾ, ഫർണിച്ചറുകൾ, വിഗ്രഹങ്ങൾ, ക്ലോക്ക്, ചൂല് തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനർജി ഉണ്ടാക്കുകയും വീട്ടിൽ എപ്പോഴും വഴക്കിന് കാരണമാകുകയും ചെയ്യുമെന്നാണ് വിശ്വാസം.